ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിരോഹിണി ആഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ: ശിവ കൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ അഷ്ടമിരോഹിണി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് പെരുന്തട്ട ശിവക്ഷേത്രസന്നിധിയിൽ നിന്ന് വാദ്യമേളങ്ങളൊടെ ഘോഷയാത്ര ആരഭിക്കും.

Poonthanam
Rugmani 700-200

Vasudev Inn

അലങ്കരിച്ച ശ്രീകൃഷ്ണ രഥം, താലപ്പൊലി, കോൽക്കളി, രാധാ -കൃഷ്ണ വേഷങ്ങൾ ഗോപികാനൃത്തം, ഉറിയടി, തുടങ്ങി കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. മഹാരാജ ജങ്ഷനിൽ നിന്ന് ഇന്നർ റിംഗ് റോഡിൽ കടന്ന് പടിഞ്ഞാറെനട വഴി കിഴക്കേനടയിലൂടെയെത്തി തെക്കേനടയിൽ സമാപിക്കും. തുടർന്ന് ആയിരത്തോളം പേർക്ക് പിറന്നാൾ സദ്യയും നൽകും. ആഘോഷ കമ്മിറ്റി ഭാരവാഹികളായ എസ്.വിക്രമൻ നായർ, എ.വേണുഗോപാൽ, കെ.സുരേഷ്, എം.വി.രവീന്ദ്രനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.