Above Pot

മുൻ എം എൽ എ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

First Paragraph  728-90

എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി. അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും രാഷ്ട്രീയ പ്രവര്‍ത്തനം സൈമണ്‍ തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ.

Second Paragraph (saravana bhavan

എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച്‌ 27-ന്‌ ജനിച്ചു. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

സീന ഭാസ്കറാണ് ഭാര്യ