ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലും വെള്ളിശോഭയിൽ

Above article- 1

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലും വെള്ളിശോഭയിൽ . . രാവിലെ ഒമ്പതരയ്ക്ക് ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് നെയ്യ്‌വിളക്ക് തെളിയിച്ച്‌ വെള്ളിപൊതിഞ്ഞ ഭഗവാന്റെ പടിഞ്ഞാറേ ഗോപുരവാതിലിന്റെ സമര്‍പ്പണം നടത്തി. ഇതോടെ ക്ഷേത്രത്തിന്റെ കിഴക്കും, പടിഞ്ഞാറും ഭാഗമിപ്പോള്‍ രജതശോഭയിലായി. ശ്രീകൃഷ്ണന്റേയും, അഷ്ടലക്ഷ്മിയുടേയും വെള്ളിയില്‍ ശില്‍പ്പഭംഗിയോടെ കൊത്തിയെടുത്താണ് വാതിലിന് അലങ്കാര ആവരണം ചെയ്തിട്ടുള്ളത്. എല്ലാവര്‍ഷവും ആഗസ്റ്റ് എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് വലിയ തുകയ്ക്കുള്ള വഴിപാടുകള്‍ നടത്തുന്ന കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്തസംഘമാണ് വഴിപാട് നടത്തിയത്. ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തിലായതുകൊണ്ടാണ് വഴിപാട് നടത്താന്‍ വൈകിയത്

Vadasheri Footer