Header

പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ മണവാളൻ : സാദിഖലി ഷിഹാബ് തങ്ങള്‍

ചാവക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ മണവാളനാണ്. അതിന് കര്‍ഷകര്‍ നല്‍കിയ കൊട്ടാണ് തിരഞ്ഞെടുപ്പ് പരാജയം. പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.”വര്‍ഗീയ മുക്ത ഭാരതം അക്രമരഹിതകേരളം” എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന യുവജനയാത്രക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെ മുദ്രാവാക്യമുയര്‍ത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.അധികാരത്തിലെ
ത്തിയത്.എന്നാല്‍ ഇന്ത്യയുടെ മനസ് അതിനൊക്കെ എതിരായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

സന്യാസിമാരെ തീവ്രവാദികളും സവര്‍ണരെ ഫാസിസ്റ്റുകളുമാക്കി വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദി പയറ്റുന്നത്.എന്നാല്‍ അവരും സത്യം തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.സാധാരണക്കാര്‍ക്കായി മോദി ഒന്നും ചെയ്തില്ല. നോട്ടുനിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി. നടപ്പാക്കിയതും സാധാരണക്കാരുടെ വയറ്റത്തടിച്ചു.നിയമവാഴ്ച കാറ്റില്‍ പറത്തി ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായപ്പോള്‍ നിസംഗതയാണ് മോദിയില്‍ നിന്നുണ്ടായത്.സഹിഷ്ണുതയല്ല,വെറുപ്പിന്റെ മുദ്രാവാക്യമാണ് ബി.ജെ.പി.ഉയര്‍ത്തിയത്. -സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ് അധ്യക്ഷനായി.

Astrologer

നരേന്ദ്ര മോദിയുടെ ഏകമത സങ്കല്‍പ്പത്തിന് ഹൈന്ദവമത വിശ്വാസികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മോദിയുടെ തന്ത്രത്തിനാണ് തിരിച്ചടിയേറ്റത്. ന്യൂനപക്ഷങ്ങളെ വേട്ടയാടിയാല്‍ ഭൂരിപക്ഷ വിഭാഗം ഒപ്പം നില്‍ക്കുമെന്നാണ് അദ്ദേഹം ധരിച്ചത്. എന്നാല്‍ 90 ശതമാനത്തിലേറെ ഹൈന്ദവ മത വിശ്വാസികള്‍ വോട്ടര്‍മാരായുള്ള സംസ്ഥാനങ്ങളിലെ ജനവിധി ആ ധാരണ തിരുത്തി-മുനവ്വറലി പറഞ്ഞു.രാവിലെ അണ്ടത്തോട് സെന്ററില്‍ നിന്നാണ് ജില്ലയില്‍ യുവജനയാത്ര പര്യടനം ആരംഭിച്ചത്.അണ്ടത്തോട് നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.ജാഥാ വൈസ് ക്യാപ്റ്റന്‍ പി.കെ.ഫിറോസ്, നേതാക്കളായ ഫൈസല്‍ ബാബു,അബ്ദുറഹിമാന്‍ രണ്ടത്താണി,പി.എം.സാദിഖലി,ആര്‍.വ്വി.അബ്ദുള്‍ റഹീം,കെ.എസ്.ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.നൂറുകണക്കിന് വൈറ്റ് ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ജാഥ സമ്മേളന നഗരയിലെത്തിയത്.