Post Header (woking) vadesheri

കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി

Above Post Pazhidam (working)

കോഴിക്കോട്: ഹോട്ടൽ മുറിയിൽ ക്രൂരമായി കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂരിലെ സിദ്ദീഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അഴുകിയ മൃതദേഹത്തിൽ ലോഹത്തിന്റെയോ ആയുധത്തിന്റെയോ അവശിഷ്ടങ്ങളുണ്ടോ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും ഉണ്ടോ എന്നിവ സ്ഥിരീകരിക്കാനായിരുന്നു പരിശോധന.ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസ് അന്വേഷിക്കുന്ന തിരൂർ പൊലീസ് മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചത്. രണ്ടു ട്രോളി ബാഗുകളിലായി കണ്ടെത്തിയ മൃതദേഹം ഒറ്റ ബാഗിലാക്കിയാണ് എത്തിച്ചത്.

Ambiswami restaurant

വൈകീട്ട് 4.20 ഓടെ പോസ്റ്റ് മോർട്ടം ആരംഭിച്ചു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കും. അന്തിമ റിപ്പോർട്ടിൽ നനിന്ന് മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.ഫോറൻസിക് സർജൻ ഡോ. സുജിത് ശ്രീനിവാസന്‍റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരൂർ കോരങ്ങോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി. മലപ്പുറം എ.എസ്.പി (യു.ടി) ഷഹൻഷാ, തിരൂർ ഡിവൈ.എസ്.പി കെ.എസ്. ബിജു എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.”,

Second Paragraph  Rugmini (working)

മേയ് 18നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി.സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രാണ് പൊലീസ് പിടിയിലായത്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനൊപ്പം മൂവരും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 18ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വൈകീട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

Third paragraph

തുടർന്ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്. സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ്​ കൊലപാതകത്തിന്​ തെളിവ് ലഭിച്ചത്.

ഹോട്ടലിൽ സിദ്ദീഖടക്കം മൂന്ന് പേരാണ് മുറിയെടുത്തത്. എന്നാൽ, തിരിച്ചുപോയത് രണ്ടുപേർ മാത്രമാണ്. സി.സി.ടി.വിയിൽ, രണ്ടുപേർ ഒരു ബാഗുമായി പോവുന്നതായി പൊലീസ് കണ്ടതിനെ തുടർന്ന്​​ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്താൻ സാധിച്ചത്​. അഗളിയിലെ കൊക്കയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. അന്വേഷണത്തിൽ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി കണ്ടെത്തി. ചെർപ്പുളശ്ശേരി സ്വദേശിയാണ് ശിബിലി. ഇവരെ ചെന്നൈയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വെച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്