Madhavam header
Above Pot

വിധി പാലിച്ചില്ല, വാടാനപ്പിള്ളിയിലെ വിൻവെൽ ട്രേഡേർസ് എം.ഗോപിനാഥനെതിരെ വാറണ്ട്

തൃശൂർ : വിധിപ്രകാരം നാല് ലക്ഷം രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ നടുവിൽക്കര സ്വദേശി പെരുമ്പായിൽ വീട്ടിൽ പി.കെ.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് വാടാനപ്പിള്ളിയിലെ വിൻവെൽ ട്രേഡേർസ് എന്ന സ്ഥാപനത്തിൻ്റെ ചെയർമാൻ എം.ഗോപിനാഥനെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്. നിക്ഷേപ സംഖ്യകൾ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് അശോകൻ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിരുന്നതു്. വിധികൾ പ്രകാരം നാല് ലക്ഷം രുപയും പലിശയും ഹർജിക്കാരന് എതിർകക്ഷി നൽകേണ്ടതുണ്ടായിരുന്നു.

Astrologer

എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് അശോകൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer