Madhavam header
Above Pot

ദേവസ്വം സ്ഥാപനങ്ങളുടെ നടത്തിപ്പ് വൻ തുക നൽകി സ്വകാര്യ കമ്പനിക്ക്, പരാതിയുമായി ക്ഷേത്ര രക്ഷാ സമിതി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്ഥാപനങ്ങൾ വൻ തുക നൽകി നടത്തിപ്പിന് കൊടുക്കുന്നതിനെതിരെ ക്ഷേത്ര രക്ഷാ സമിതി രംഗത്ത് . ഗുരുവായൂർ ദേവസ്വത്തിന് സൗജന്യമായി ലഭിച്ച സായ് കൃഷ്ണ എന്ന ഫ്ലാറ്റിൽ ആരംഭിച്ച വയോജന കേന്ദ്രത്തിന്റെ നടത്തിപ്പ് ആണ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത് . ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് നടത്തിപ്പ് ഇതിനായി 59,52,481 രൂപയാണ് ഈ സ്ഥാപനം ദേവസ്വത്തിൽ നിന്നും ഇടാക്കുന്നത് .

Astrologer

59.52 ലക്ഷം രൂപ സ്വകാര്യ സ്ഥാപനത്തിന് നൽകുന്നതിന് പകരം ദേവസ്വം സ്വന്തം ജീവനക്കാരെ വെച്ച് സ്ഥാപനം പ്രവർത്തിപ്പിക്കണം എന്ന് ക്ഷേത്ര രക്ഷാ സമിതി അവശ്യപ്പെട്ടു. പടിഞ്ഞാറേ നടയിലെ കുറൂരമ്മ ഭവനം എൻ ജി ഓ യെ ഏല്പിച്ച നടപടിയിൽ നിന്നും ദേവസ്വം പിന് മാറണമെന്നും ,. ദേവസ്വം സ്വത്തു വകകൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കുന്നതിനെതിരെ ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി ബിജേഷ് കുമാർ എം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി
തങ്ങളുടെ സ്വത്തുക്കൾ ഗുരുവായൂരപ്പന് എഴുതി കൊടുത്ത സഹോദരിമാർ ആണ് വയോജന കേന്ദ്രത്തിലെ ആദ്യ അന്തേവാസികൾ .

അഡ്വ കെ ബി മോഹൻ ദാസ് ദേവസ്വം ചെയര്മാന് ആയിരുന്ന സമയത്ത് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന നൽകിയിരുന്നു , ഇത് ദേവസ്വം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടി ബിജേഷ് കുമാർ ഹൈക്കാടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് , പത്ത് കോടി രൂപ സർക്കാർ തിരിച്ചു നല്കണമെന്ന് ഹൈക്കോടതി വിധി പറഞ്ഞത് , ഇതിനെതിരെ കാൽ കോടിയോളം രൂപ ചിലവഴിച്ചു ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചരിക്കുകയാണ് .

വിശ്വാസികൾ ഭണ്ഡാരത്തിൽ ഉഴിഞ്ഞിടുന്ന പണം എങ്ങിനെ ഒക്കെ നശിപ്പിക്കാൻ കഴിയും എന്ന ഗവേഷണമാണ് മാറി മാറി വരുന്ന ഓരോ ഭരണ സമിതിയും നടത്തുന്നതെന്നാണ് ഭക്തരുടെ പരാതി .കിഴക്കേ നടയിലെ അത്യാധുനിക കംഫർട്ട് സ്റ്റേഷന്റെ ശുചീകരണം സ്വകാര്യ സ്ഥാപനത്തിനെ ഏൽപിച്ചതിൽ കൈ പൊള്ളി നിൽക്കുന്ന ദേവസ്വം വീണ്ടും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിന് പിന്നിൽ ഭരണാധികാരികളുടെ സാമ്പത്തിക താൽപര്യം മാത്രമാണ് എന്ന ആരോപണവും ഉയരുന്നുണ്ട്

Vadasheri Footer