Above Pot

ചാരക്കേസ്, സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മറിയം റഷീദയും ഫൗസിയ ഹസനും.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകി. സിബി മാത്യൂസിന്‍റെ ഹർജി തീർപ്പാക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം.

Astrologer

ഇതേ തുടർന്ന് സിബി മാത്യൂസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. നേരത്തെ നമ്പി നാരായണനും കക്ഷിചേരാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. മാലി വനിതകളുടെയും നമ്പി നാരായണന്‍റെയും ഹർജികളും തിങ്കളാഴ്ച പരിഗണിക്കും

Vadasheri Footer