ജലനിരപ്പ് ഉയർന്നു ഷോളയാര്‍ ഡാം തുറക്കും, റെഡ് അലർട്ട്
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ജലനിരപ്പ് 2663 അടിക്കു മുകളിലായാല്‍ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിനു ജില്ലാ കളക്ടര്‍ അനുമതി നല്കി. ഇതിനുമുന്നോടിയായി ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2661.40 അടിയാണ് ഷോളയാര്‍ ഡാമിലെ ജലനിരപ്പ്.
സെക്കന്റില്‍ പരമാവധി 100 ഘനമീറ്റര്‍ അധികജലം ഡാമില്‍നിന്ന് തുറന്നുവിടുന്നതിനാണ് അനുമതി. ഡാമുകള്‍ തുറന്നാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ജലം തുറന്നുവിടുന്പോള്‍ ചാലക്കുടി പുഴയില്‍ രണ്ട് അടി വരെ ജലനിരപ്പ് ഉയരും. പുഴയില്‍ ഇറങ്ങുന്നവരും മീന്‍ പിടിത്തത്തില്‍ ഏര്‍പ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. p >
തമിഴ്നാട് ഷോളയാര്‍ ഡാമില്‍നിന്ന് സെക്കന്റില്‍ 500 ഘന അടി ജലം ഒഴുകിയിയെത്തുന്നതിനാലാണു കേരള ഷോളയാറില്‍ ജലനിരപ്പുയര്‍ന്നത്. 2663 അടിയാണ് കേരള ഷോളയാറിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴത്തെ നില പ്രകാരം വ്യാഴാഴ്ച ജലനിരപ്പ് 2663 അടിയാവാനാണു സാധ്യതയെന്ന് കെഐസ്ഇബി അറിയിച്ചു.
<p >കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ
IA 416 / 19
08 44 / 17
ഐഷാബീ മുതൽപേർ ………………………… ……………….ഹർജിക്കാർ
1 ,മുഹമ്മദ് ആമീൻ s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം.
2 ,ഷാജി നവാസ് s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം ………………………………1,7 എതൃ കക്ഷികൾ
മേൽ നമ്പ്ര് കേസിലെ 1,7 നമ്പർ എതൃ കക്ഷികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തു വാൻ അനുവദിച്ച് മേൽ നമ്പർ കേസ് 28/ 09/ 20 19 തിയ്യതികളിൽ വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു
എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്