Madhavam header
Above Pot

ശോഭ സുരേന്ദ്രൻ വിട്ടു നിന്നു , ബി ജെ പി സംസ്ഥാന കമ്മറ്റി തൃശ്ശൂരിൽ ആരംഭിച്ചു

തൃശൂർ∙ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ബിജെപി സംസ്ഥാന കമ്മിറ്റി തുടങ്ങി. സംസ്ഥാന ചുമതലയുള്ള ദേശീയ പ്രഭാരി സി.പി.രാധാകൃഷ്ണൻ പങ്കെടുക്കുന്നു. ശോഭ സുരേന്ദ്രൻ വിട്ടുനിൽക്കുകയാണ്. സംസ്ഥാന ഭാരവാഹികൾക്കും സമിതിയംഗങ്ങൾക്കും പുറമേ വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹികളും പാർട്ടി ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

Astrologer

ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനത്തേക്ക് വന്ന ശേഷം കോണ്ഗ്രരസ് വര്ഗീടയ ചേരിതിരിവിന് ശ്രമിക്കുന്നതായി കെ.സുരേന്ദ്രന്‍ ആരോപിച്ചു, ശോഭാ സുരേന്ദ്രനുമായി യാതൊരു പ്രശ്നവുമില്ലെന്നും അദേഹം പറഞ്ഞു. അതേസമയം, താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ശോഭ സുരേന്ദ്രന്റെ നിലപാട്. ദേശീയനേതൃത്വം ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം തഴയുന്നുവെന്നും ശോഭ പരാതി ഉന്നയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകണം സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡമെന്നു ബിജെപിയോട് ആർഎസ്എസ് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. സംസ്ഥാന ഘടകത്തിലെ അനൈക്യം തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതകൾ സ്ഥാനാർഥിനിർണയം മുതലേ ഇല്ലാതാക്കണമെന്നാണ് ആർഎസ്എസ് നിർദേശം. അതേസമയം, വിജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്ക് അവസരം നൽകാതിരിക്കുകയുമരുത്

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർതന്നെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമാകുകയും അനൈക്യത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന കടുത്ത ശാസനയും യോഗത്തിലുണ്ടായി. വിജയസാധ്യത കൂടിയ മണ്ഡലങ്ങളും ശരാശരിയിലേറെ സാധ്യതയുള്ള മണ്ഡലങ്ങളും തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനും ആർഎസ്എസിന്റെ ഭാഗത്തുനിന്നു നിർദേശമുണ്ടായി. ഇത്തരം മണ്ഡലങ്ങളും വിജയസാധ്യതയും തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിച്ചു

സംസ്ഥാന ബിജെപി സംഘടനാ ചുമതലയുള്ള തമിഴ്നാട് ഘടകം മുൻ സംസ്ഥാന പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ ഫെബ്രുവരി 6 മുതൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളും സന്ദർശിക്കുമെന്ന് അറിയിച്ചു. സംഘടനയിൽ അനൈക്യം ഉണ്ടെങ്കിൽ അതു പരിഹരിച്ചാകും മുന്നോട്ടുപോകുകയെന്ന് അദ്ദേഹം ആർഎസ്‌എ സ് നേതാക്കൾക്ക് ഉറപ്പു നൽകി. ശോഭാ സുരേന്ദ്രനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തില്ല. കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ എംഎൽഎ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു

Vadasheri Footer