Header 1 vadesheri (working)

തലശ്ശേരിയിൽ സി പി എം പ്രവർത്തകന്റെ വധം , ഒൻപത് പേർക്ക് ജീവപര്യന്തം

Above Post Pazhidam (working)

കണ്ണൂര്‍: തലശ്ശേരിയിൽ സി പി എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട കേസിൽ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ മൂന്ന് പേര്‍ സിഒടി നസീർ വധശ്രമക്കേസിലും പ്രതികളാണ്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2013 ഒക്ടോബർ 4നായിരുന്നു കേസിനാസ്പദമായ കൊലപാതകം. കൊളശ്ശേരി ഭാഗത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

buy and sell new

തുടര്‍ന്ന് വീടുകളും ബേക്കറിയും അക്രമിച്ച് നശിപ്പിച്ചിരുന്നു. കൊളശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായ സംഘര്‍ഷത്തിലാണ് ഷിധിന്‍ കൊല്ലപ്പെട്ടത്. ശിക്ഷിക്കപ്പെട്ടവരില്‍ ബ്രിട്ടോ, സോജിത്, മിഥുന്‍ എന്നിവര്‍ തലശ്ശേരിയില്‍ സിപിഎം വിമതന്‍ സിഒടി നസീറിനെ അക്രമിച്ച കേസിലെ പ്രതികളാണ്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും പ്രതികള്‍ക്ക് വിധിച്ചിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

court add adv em sajan