അടുത്ത വര്‍ഷം ശമ്ബളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുരതമായ സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ് ധനമന്ത്രിയുടെ പ്രധാന ആരോപണം. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കെ-റെയില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് വലിയ നികുതി വരുമാനമില്ല. അതിനാല്‍ കേന്ദ്രം പണം തരാതെ ഇരുന്നാല്‍ അടുത്ത വര്‍ഷം ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ പോലും സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധന നികുതി കുറയ്‌ക്കില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.
ലോകം മാറുകയാണ്. അതനുസരിച്ചുള്ള മാറ്റം സംസ്ഥാനത്തും വേണം. കേരളത്തിലെ യുവാക്കള്‍ക്ക് ഇവിടെ ജോലി ചെയ്ത് ജീവിക്കാന്‍ അവസരം വേണം. വയോജനങ്ങളുടെ പേവാര്‍ഡായി കേരളം മാറരുത് എന്നും മന്ത്രി പറഞ്ഞു. ഇന്നലെയും സാമ്ബത്തിക പ്രതിസന്ധി വിവരച്ച് മന്ത്രി എത്തിയിരുന്നു. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഇങ്ങനെ കടം എടുക്കുന്നതിനടക്കം വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതിനിടെ കെഎസ്‌ആര്‍ടിസി അതീവ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി. ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ ഏകദേശം 38 രൂപയോളം അധികമാണ് ഒരു ലിറ്റര്‍ ഇന്ധനത്തിന് ചെലവ് വരന്നതെന്ന് ആന്റണി രാജു പറഞ്ഞു. 40 കോടിയോളം രൂപയുടെ അധിക ചെലിവാണ് കെഎസ്‌ആര്‍ടിസിക്ക് വരുന്നത്. ഇങ്ങനെ വരുമ്ബോള്‍ ചെലവ് കുറയ്‌ക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തേണ്ടിയതായി വരുമെന്ന് ആന്റണി രാജു വ്യക്തമാക്കി