Header 1 = sarovaram
Above Pot

സി പി എമ്മിന്റെ നിബന്ധന , ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിക്കുന്നത് പോലെ : കെ.സുധാകരന്‍.

ന്യൂഡൽഹി : മതേതര രാഷ്ട്രീയ സഖ്യത്തിന് കോണ്‍ഗ്രസിനു മുന്നില്‍ സി.പി.എം നിബന്ധന വയ്ക്കുന്നത് ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിക്കുന്നത് പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. രാജ്യതത്് 24% വോട്ട് വിഹിതമുള്ള കോണ്‍ഗ്രസിന്റെ പക്കലാണ് 1.6% മാത്രം വോട്ട് വിഹിതമുള്ള, ഒരു കൊച്ചുകേരളത്തില്‍ മാത്രം തുരുത്തായി ഒതുങ്ങിയ പാര്‍ട്ടിയാണ് നിബന്ധന വയ്ക്കുന്നത്. സിപിഎം അതിനു മാത്രം വളര്‍ന്നിട്ടില്ല. കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യമില്ല. കേരളത്തില്‍ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് ധാരണയുടെ ഭാഗമാണെന്നും സുധാകരന്‍ പറഞ്ഞു. >പ്രതിപക്ഷ ഐക്യം പൊളിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സി.പി.എം നിലപാട് പരമപുച്ഛത്തോടെ തള്ളിക്കളയനെ കഴിയൂ. ബി.ജെ.പിയെ സഹായിക്കുകയാണ് സിപിഎം ലക്ഷ്യം. സംസ്ഥാനത്ത് സിപിഎം-ബി.ജെ.പി അന്തര്‍ധാരയുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി അതിന്റെ ഭാഗമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചുടുരക്തം വീണ മണ്ണാണ് കണ്ണൂര്‍. അവിടെ എങ്ങനെയാണ് കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുക. സിപിഎം പാര്‍ട്ടി കോണ്‍;ഗസില്‍ പങ്കെടുക്കുന്നവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ഉണ്ടാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

Astrologer

കോണ്‍ഗ്രസിനു മുന്നില്‍ നിബന്ധന വച്ച എസ്.രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയും തള്ളിക്കളഞ്ഞു. രാജ്യത്ത് മതേതര പ്രതിപക്ഷ ഐക്യത്തിന് േകാണ്‍ഗ്രസിന് മാത്രമേ കഴിയൂ. രാജ്യത്ത ആര്‍.എസ്.എസ്-ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്നും ചെന്നിത്തല പറഞ്ഞു.

Vadasheri Footer