ശക്തന്‍ നഗറില്‍ വേണ്ടത് ബഹുദിശാ മേല്‍പ്പാലം : എം പി വിന്‍സെന്റ്
ഗുരുവായൂര്‍ : ശക്തൻ നഗറിൽ ആകാശപാതയെന്ന പ്രഹസനമല്ല മറിച്ച് ബഹുദിശാ മേൽപ്പാലങ്ങളാണ് യാഥാർത്ഥ്യമാവേണ്ടതെന്ന് മുൻ എം.എൽ.എ. എം.പി.വിൻസെന്റ് .അഴിമതി മുന്നിൽ കണ്ടാണ് കോർപ്പറേഷൻ ആകാശപാതയുമായി മുന്നോട്ടു പോകുന്നതെന്നും ജില്ലയിൽ വിവിധ മേഖലകളിൽ തകർന്ന റോഡുകൾ മരണ ഗർത്തങ്ങളായിത്തുടരുമ്പോഴാണ് കേന്ദ്രഫണ്ട് അടിച്ചു മാറ്റാൻ വ്യഗ്രത കാട്ടുന്നതെന്നും മുൻ എം.എൽ.എ. കുറ്റപ്പെടുത്തി.കേരള മനുഷ്യാവകാശ സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി ദിവാൻജി മൂലയിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സജീവൻ നടത്തറ അദ്ധ്യക്ഷത വഹിച്ചു.2015 ജൂണിൽ ആറ് കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ റെയിൽവെക്ക് കെട്ടിവെച്ച് അറുപത് ദിവസങ്ങൾ കൊണ്ട് ടെണ്ടർ വിളിച്ച്, താൻ മേയറായിരിക്കെ പണി തുടങ്ങിയെന്നാലും സംസ്ഥാന സർക്കാർഅനുവദിച്ച തുക ലാപ്സ് ആക്കി കഴിഞ്ഞ നാലു് വർഷം ഒന്നും ചെയ്യാതെ ജനത്തെ ദുരിതത്തിലേക്ക് തള്ളിവിടുകയാണു് കോർപ്പറേഷൻ ഭരണാധികാരികൾ ചെയ്തതെന്നും മുഖ്യ പ്രഭാഷണം നിർവ്വഹിച്ച മുൻ മേയർ രാജൻ പല്ലൻ
ആരോപിച്ചു.
ബദറുദ്ദീൻ ഗുരുവായൂർ , സുനിൽ അന്തിക്കാട്, അഡ്വ: കെ.കെ.രാജീവൻ, വർഗീസ് വാഴപ്പിള്ളി, മുഹമ്മദ് ബഷീർ, റോയ് തോമസ്, കെ.ജി.ശ്രീദേവി, സി.എം.അമ്പിളി , കെ.ആർ.ധന്യ , ചന്ദ്രിക മംഗളാനന്ദൻ, ഉണ്ണികൃഷ്ണൻ, കെ.ആർ.സിദ്ധാർത്ഥൻ, മിനി വിനോദ്, ജ്യോതി ആനന്ദ്, സജിത ബാബുരാജ്, മുഹമ്മദ് ചൂലൂക്കാരൻ തുടങ്ങിയവർ സംസാരിച്ചു . അഡ്വ: അഖിൽ സാമുവൽ സ്വാഗതവും സെക്രട്ടറി വസന്തൻ ചിയ്യാരം നന്ദിയും പറഞ്ഞു.