
തിരുവനന്തപുരം: കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ക്രിസ്മസ് അലങ്കാര വിളക്കുകളില്‍ നിന്ന് ഷോക്കേറ്റുവെന്നാണ് ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (28) പോലീസിനോട് പറഞ്ഞത്.
എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകമാണെന്ന് അരുണ്‍ സമ്മതിച്ചു.പ്രണയത്തിനൊടുവില്‍ രണ്ടു മാസം മുന്‍പാണ് ശാഖകുമാരിയെ 28കാരനായ അരുണ്‍ വിവാഹം കഴിച്ചത്. ശാഖയ്ക്ക് കിടപ്പ്‌രോഗിയായ അമ്മ മാത്രമാണുള്ളത്. ഏറെ സ്വത്തുള്ള ഇവരുടെ സ്വത്ത് കൈക്കലാക്കിയ ശേഷം ഉപേക്ഷിക്കാനായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.
ക്രിസ്മസ് ദീപാലങ്കാരത്തിന് വൈദ്യുതി കടത്തിവിട്ടിരുന്ന കേബിള്‍ അരുണ്‍ മുറിയിലേക്ക് ഇടുകയായിരുന്നു. രാവിലെ ഈ കേബിളില്‍ പിടിച്ച ശാഖയ്ക്ക് വൈദ്യൂതാഘാതമേറ്റു. ഭാര്യയ്്ക്ക് വൈദ്യുതാഘാതമേറ്റുവെന്ന് അരുണ്‍ തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇവര്‍ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞുവെന്ന് പരിാേശധനയില്‍ ബോധ്യമായി. ഇതോടെയാണ് പോലീസിന് സംശയമുണ്ടായത്. അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.

ശാഖയുമായുള്ള വിവാഹം പറ്റിപ്പോയതാണെന്നും ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അരുണ്‍ പറഞ്ഞു. വിവാഹത്തിന് അരുണിന്റെ ബന്ധുക്കള്‍ ആരും എത്തിയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അഞ്ച് സുഹൃത്തുക്കള്‍ മാത്രമാണ് വന്നത്. വിവാഹ വിരുന്ന് നടന്നപ്പോള്‍ അരുണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാറിനില്‍ക്കുകയായിരുന്നു. രണ്ടാഴ്ചമുന്‍പാണ് നിര്‍ബന്ധിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചായത്തില്‍ എത്തിയത്. ഏറെ പ്രായവിത്യാസമുള്ളതിനാല്‍ പഞ്ചായത്ത് അധികൃതര്‍ അന്വേഷിച്ച ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ശാഖയ്ക്ക് അഞ്ച് ഏക്കറിലേറെ സ്ഥലമുണ്ട്. അതില്‍ കുറച്ച് അടുത്തകാലത്ത് വിറ്റിരുന്നു. പത്ത് ലക്ഷം രൂപ അരുണിന് നല്‍കി. കാറും വാങ്ങി നല്‍കിയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.
വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇവരുടെ വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. അരുണ്‍ നേരത്തെയും ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടിലെ ഹോം നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. കിടപ്പുമുറിയിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചായിരുന്നു ഷോക്കേല്‍പ്പിക്കാനുള്ള ശ്രമം. ശാഖയും അരുണും വിവാഹം മതാചാരണ പ്രകാരം വിവാഹിതരയായിരുന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതുസംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതും ശാഖയുടെ മൂക്കില്‍ ചതവ് സംഭവിച്ചതും സംശയം വർധിപ്പിച്ചു .സാമ്ബത്തികമായി മെച്ചപ്പെട്ട സ്ഥിതിയുള്ള ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് അരുണ്‍ നടത്തിയത്.

