Header 1 = sarovaram
Above Pot

ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു

തൃശൂർ : ശബരിമല തീർഥാടനത്തിനിടെ തൃശൂർ സ്വദേശിയായ വയോധികൻ മരണപ്പെട്ടു. പഴയന്നൂർ കല്ലംപറമ്പ് മുല്ലക്കൽ ഭാസ്ക്കരൻ (75) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി .

Astrologer

മൃതദേഹം രാത്രിയോടെ പഴയന്നൂലെത്തിക്കും. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് പാമ്പാടിയിൽ . ഭാര്യ: ദേവയാനി. മക്കൾ: ഭാനു പ്രകാശ് (മലയാള മനോരമ പ്രാദേശിക ലേഖകൻ), ദീപ, ബാലു പ്രകാശ്. മരുമക്കൾ: രേഖ, കുട്ടൻ, സുജിത.

Vadasheri Footer