Header 1 vadesheri (working)

ആയുർവ്വേദ ആശുപത്രിയിലെ ലൈംഗീക അതിക്രമം , നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം

Above Post Pazhidam (working)

ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആയുർവ്വേദ ആശുപത്രിയിലെ വനിതാ ജീവനക്കാർ നേരിട്ട ലൈംഗീക അതിക്രമ പരാതിയിൽ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം . തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ ലൈംഗീക അതിക്രമത്തിന് വിധേയരായതായി പരാതി ഉയർന്നാൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നാണ് നിയമം . ലൈംഗീക അതിക്രമം നടത്തിയ ജീവനക്കാരനെയും അയാളെ സംരക്ഷിക്കുന്ന മെഡിക്കൽ ഓഫീസറെയും രക്ഷിക്കാൻ വേണ്ടിയാണു ദേവസ്വം അധികൃതർ പോലീസിൽ പരാതി നൽകാത്തത് എന്നറിയുന്നു .

First Paragraph Rugmini Regency (working)


ആശുപത്രിയിലെ ജീവനക്കാരനെതിരെയും മെഡിക്കൽ ആഫീസർക്കെതിരെയും പരാതി ഉയർന്നപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്ററെ ദേവസ്വം ചുമതല പെടുത്തിയിരുന്നു . അവരുടെ അന്വേഷണത്തിൽ ഒരു സ്ഥാപനത്തിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത് എന്നാണ് ബോധ്യപ്പെട്ടത്രെ . പരാതിക്കാരിൽ നിന്നും വിശദമായ മൊഴികൾ എഴുതി വാങ്ങി അഡ്മിനിസ്ട്രേറ്റർക്ക് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്

ആരോപണ വിധേയനായ ജീവനക്കാരന്റെ സൗകര്യത്തിനു നുസരിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നത്. കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന ഇയാൾ വീട്ടിൽ നിന്നും വന്നാണ് ജോലി ചെയ്യുന്നത് .അത് കൊണ്ടാണ് ദിവസവും ജോലിക്ക് വരാൻ കഴിയാത്തതത്രെ .വന്നാൽ തന്നെ ഉച്ചക്ക് 12.30 നുള്ള കെ എസ് ആർ ടി സി ബസിൽ നാട്ടിലേക്ക് മടങ്ങുകയും വേണം. ഇയാളുടെ വീടിന് സമീപം ആയുർവേദ ആശുപത്രിയുടെ ഒരു ശാഖാ തുടങ്ങിയാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും

Second Paragraph  Amabdi Hadicrafts (working)

ഡോക്റ്റർമാർ അടക്കം മുപ്പതിലധികം ജീവനക്കാർ ഉള്ള ദേവസ്വം മെഡിക്കൽ സെനറ്ററിനും , ഒന്പത് ജീവനക്കാർ ഉള്ള ആയുർവേദ ആശുപത്രിക്കും കൂടി ഒരു മാനേജർക്കാണ് ദേവസ്വം ചുമതല നൽകിയിട്ടുള്ളത് മെഡിക്കൽ സെന്ററിന്റെ ദൈന്യം ദിന പ്രവർത്തനങ്ങളിൽ മാനേജർ ഇടപെടുന്നുണ്ട് .അതെ സമയം മാനേജർക്ക് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ ആഫീസറുടെ ആത്മാഭിമാനം അനുവദിക്കാത്തതിനാൽ മാനേജർക്ക് ആശുപത്രിയിൽ അപ്രഖ്യാപിത വിലക്ക്ആണ് ഏർപ്പെടുത്തിയിട്ടുള്ളത് , ഇതിനെല്ലാം ഭരണസമിതിയുടെ മൗന സമ്മതവും ഉണ്ട് .

വനിതാ ജീവനക്കാർക്ക് നേരെ ലൈംഗീക അതിക്രമം കാണിക്കുന്ന ജീവനക്കാരനെതിരെ നടപടി എടുത്താൽ ,ഇതിനെല്ലാം കൂട്ട് നിൽക്കുന്ന മെഡിക്കൽ ആഫീസർക്കെതിരെയും നടപടി എടുക്കേണ്ടി വരും എന്ന സ്ഥിതിയാണ്. ജില്ലയിലെ ഒരു മന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന മെഡിക്കൽ ആഫീസർക്ക് വേണ്ടി ഉന്നതങ്ങളിൽ നിന്നും വലിയ സമ്മർദ്ദമാണ് ദേവസ്വം അധികൃതർ നേരിടുന്നതെന്നാണ് പുറത്തു വരുന്ന വിവരം