Header 1 vadesheri (working)

ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി വലിയപുരക്കൽ ഇസ്മയിലി(36)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.കുട്ടിയെ പീഡനത്തിനിരയാക്കിയ ഇയാൾ പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ .
വിദ്യാർഥിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു .തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിനെ വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.ചൈൽഡ് ലൈൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ എസ്ഐ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.എ എസ് ഐ സാബുരാജ്, സി പി ഒ മാരായ ജയകൃഷ്ണൻ,ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.തൃശ്ശർ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

First Paragraph Rugmini Regency (working)