Post Header (woking) vadesheri

ക്ഷേത്ര പരിസരത്തെ സ്‌കൂട്ടറുകളില്‍ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയില്‍.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന സ്‌കൂട്ടറുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും സ്ഥിരമായി മോഷ്ടിക്കുന്ന യുവാവ് ഒടുവില്‍ പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി മാണിയാളത്ത് വീട്ടില്‍സുമേഷി (29 )നെയാണ് ടെമ്പിള്‍ എസ്‌ഐ സി.ജിജോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Ambiswami restaurant

കഴിഞ്ഞ 16 ന് തെക്കേ നടയിലുള്ള ഗോകുലം വനമാല ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന ഇരു ചക്ര വാഹനത്തിൻ്റെ സീറ്റ് തുറന്ന് 7000/- രൂപ മോഷണം നടത്തിയ കേസ്സിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ CC TV ക്യാമറ യിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ എസ് ഐ അഭിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാകരൻ എന്നിവരും ഉണ്ടായിരുന്നു

Second Paragraph  Rugmini (working)