
സ്കൂൾ കലോത്സവം, സർക്കാർ വ്യക്തത വരുത്തണം : കെ എ ടി എഫ്.

ചാവക്കാട് : സ്കൂൾ കലോത്സവങ്ങളുടെ ഭാഗമായി നടത്തുന്ന അറബി സാഹിത്യോത്സവം,
സംസ്കൃതോത്സവം എന്നിവകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക്
ജനറൽ കലോത്സവത്തിലെ ഇനങ്ങൾക്ക് പുറമേ 5 ഇനങ്ങൾക്ക് കൂടെ പങ്കെടുക്കാമെന്ന കലോത്സവ മാനുവൽ അനുസരിച്ചുതന്നെ ഇപ്രാവശ്യവും വരും വർഷങ്ങളിലും
കലോത്സവങ്ങൾ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ സർക്കാർ നൽകണമെന്ന് കെ എ ടി എഫ് ചാവക്കാട് ഉപ ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

ഓരോ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി
കാലങ്ങളായി മാറിമാറി വന്ന സർക്കാറുകൾ അനുവദിച്ചിട്ടുള്ള
ആനുകൂല്യങ്ങളാണ് ഇവയെല്ലാം.
ഈ ആവശ്യങ്ങൾ പരിഗണിക്കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ആശ്വാസം നൽകുന്നതാണ്.
എത്രയും പെട്ടെന്ന് ഇതുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഉപ ജില്ലാ സമ്മേളനം കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എം എ സാദിഖ് ഉദ്ഘാടനം ചെയ്തു.
കെ എ ടി എഫ് തൃശൂർ ജില്ലാ പ്രസിഡൻ്റ് മുഹ്സിൻ പാടൂർ, ജന: സെക്രട്ടറി സി അനസ് ബാബു, ട്രഷറർ
കെ എ കബീർ ബുസ്താനി, സംസ്ഥാന കൗൺസിലർ പി എച്ച് മുസ്തഫ, സംസ്ഥാന നിരീക്ഷകൻ മുഹമ്മദ് അഷ്റഫ്, സംസ്ഥാന വനിതാ വിംഗ് കൗൺസിലർ കെ ഐ സീനത്ത്,
അക്കാഡമിക് വിംഗ് ജില്ലാ
കൺവീനർ എ വി കാമിൽ, വനിതാ വിംഗ് ജില്ലാ ചെയർ പേഴ്സൺ കെ എ ഷബ്ന, സീനിയർ വൈസ് പ്രസിഡൻ്റ് എം കെ സലാഹുദ്ദീൻ, എന്നിവർ സംസാരിച്ചു
ചാവക്കാട് ഉപ ജില്ലാ ഭാരവാഹികളായി ഡോ: അനീസ് ഹുദവി (പ്രസിഡൻ്റ്), എ മുഹമ്മദ് ഹാരിസ് ( ജന:സെക്രട്ടറി), എം കെ നിയാസ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
