ദേവസ്വം സംഘടിപ്പിച്ച സത്യഗ്രഹ നവതി ആഘോഷം മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു
ഗുരുവായൂര്‍. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയുടെ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.
ടി എൻ പ്രതാപൻ എം പി,ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ ബി മോഹന്‍ദാസ്, ദേവസ്വം ഭരണസമിതിയംഗങ്ങളായ എ വി പ്രശാന്ത്, അഡ്വ.കെ വി മോഹനകൃഷ്ണൻ, കെ അജിത്, കെ വി ഷാജി, ഇ പി ആർ വേശാല എന്നിവർ സംസാരിച്ചു
ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉന്നത ഫെലോഷിപ്പ് ലഭിച്ച
ഗുരുവായൂർ ദേവസ്വം മാസികയായ ഭക്തപ്രിയയുടെ ചീഫ് എഡിറ്റർ ഡോ: എം.ലീലാവതിയെ
തൃശൂർ ‘പുറനാട്ടുകര രാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആദരിച്ചു
. രാവിലെ 8.30 ന് സ്മാരക സ്തൂപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ ബി മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു