Header 1 vadesheri (working)

ഗുരുവായൂർ സത്യഗ്രഹ നവതി ആചരണസമിതിയുടെ നവതി സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി സമ്മേളനം നവംബർ ഒന്നാം തിയതി വൈകീട്ട് 4 മണിക്ക് ബ്രാഹ്മണസമൂഹമഠം ഹാളിൽ മിസ്സോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യ വേദി ഗുരുവായൂർസത്യാഗ്രഹം നവതി ആചരണസമിതി മുഖ്യ സംയോജകൻ പി സുധാകരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

First Paragraph Rugmini Regency (working)

.എം.കെ. കുഞ്ഞോൽ, സ്വാമി. പുരുഷോത്തമാനന്ദ സരസ്വതി, തന്ത്രി സമാജം പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് , വിശ്വഹിന്ദു പരിഷത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി , ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ, ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

Second Paragraph  Amabdi Hadicrafts (working)


ഗുരുവായൂർ സത്യഗ്രഹ നവതി ആചരണ സമിതി അധ്യക്ഷൻ പി. ചിത്രൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണവും, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് എം.മോഹൻ ആമുഖ പ്രഭാഷണവും നടത്തും.
വിവിധ ഹിന്ദു സംഘടനാ നേതാക്കൾ ആശംസകൾ അർപ്പിക്കും.

വൈകീട്ട് മൂന്ന് മണിക്ക് ആർ.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ മഞ്ജുളാൽ സന്നിധിയിൽ കേളപ്പജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഗുരുവായൂർ സത്യാഗ്രഹ അനുസ്മരണ സന്ദേശം നൽകും. ശേഷം പ്രത്യകം സഞ്ജമാക്കിയ 90 നിലവിളക്കുകളിൽ നവതി ദീപങ്ങൾ തെളിയിക്കും.
തുടർന്ന് 3.30 ന് 90- അമ്മമാർ താലമേന്തിയ നവതി ഘോഷയാത്ര മഞ്ജുളാലിൽ നിന്നും ആരംഭിച്ച് സമ്മേളന സ്ഥലത്ത് സമാപിക്കും.

തുടർന്ന് പതിനഞ്ച് മാസക്കാലം ഗുരുവായൂർ സത്യഗ്രഹത്തിന്റെ യഥാർത്ഥ ചരിത്രവും, നവോത്ഥാന സന്ദേശവും പ്രചരിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഉപന്യാസം, പ്രശ്നോത്തരി, പ്രസംഗം എന്നീ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കും.
നവോത്ഥാന സന്ദേശ യാത്രകൾ, സദസ്സുകൾ, സമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കും വാർത്ത സമ്മേളനത്തിൽ പ്രസാദ് കാക്കശ്ശേരി , എ ഒ ജഗന്നിവാസൻ ,കെ ആർ അനീഷ് , വാസുദേവൻ എന്നിവരും പങ്കെടുത്തു .