Header 1

തുലാഭാര ത്രാസ് പൊട്ടി വീണത് ഗൂഢാലോചന അന്വേഷിക്കണം : കോൺഗ്രസ്

തിരുവനന്തപുരം : തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Above Pot

തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ രാവിലെ തുലാഭാര നേർച്ചക്കിടെയായിരുന്നു അപകടമുണ്ടായത്. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയിൽ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവർത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. രണ്ട് മുറിവുകളിലായി 11 തുന്നലുകൾ ഉണ്ട്. അന്വേഷണം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനൽ കുമാർ തമ്പാനൂർ പോലീസിൽ പരാതി നൽകി.