ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാതെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ ശിക്ഷിക്കുന്നു -ശശി തരൂര്‍
തിരുവനന്തപുരം: പല മെഡിക്കല്‍ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മര്ദ്ദത്തിെന്റ നടുവിലാണെന്നും അവര്‍ കുറച്ചുകൂടി ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും ശശി തരൂര്‍ എം.പി. തിരുവനന്തപുരത്ത് അവഗണന ആരോപിച്ച് കൊണ്ട് ഒരു ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരത്തിലാണ്. അനിതര സാധാരണമായ സമ്മര്‍ദ്ദത്തില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് അതിനനുസരിച്ച അന്തരീക്ഷവും ഉപകരണങ്ങളും നല്‍കാത്ത സര്‍ക്കാര്‍ സത്യത്തില്‍ അവരെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇത്തരം ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ ജോലി എടുക്കുേമ്ബാള് വരുന്ന പോരായ്മകള്‍ യാതൊരു ദയയുമില്ലാതെ ആക്രമിക്കപ്പെടും. അതേസമയം അവരുടെ നേട്ടങ്ങളും അത്യധ്വാനവും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല -ശശി തരൂര്‍ പറഞ്ഞു.