Header 1 vadesheri (working)

ഗുരുവായൂർ സഫയർ, ടേസ്റ്റ് പാലസ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. ലോക്കൽ നേതാവിന്റെ ഉടമസ്ഥതിൽ ഉള്ള ടേയ്സ്റ്റ് പാലസ്, ജില്ലാ നേതാവിന്റെ കരുതൽ ഉള്ള സഫയർ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഹലാൽ എന്ന ബോർഡ് തൂക്കി വിൽക്കുന്നത് പഴകിയ ഭക്ഷണങ്ങളും .

First Paragraph Rugmini Regency (working)

ആദ്യമായാണ് സഫയർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടുന്നത് , ഇതിനു മുൻപ് പരിശോധനക്ക് ചെന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ജില്ലാ നേതാവ് പരിശോധന നടത്താൻ അനുവദിക്കാതെ കയ്യേറ്റംചെയ്തതായി പരാതി ഉയർന്നിരുന്നു . ലോക്കൽ നേതാവിന്റെ രുചിമുകുളങ്ങളുടെ കൊട്ടാരത്തിൽ എന്നൊക്കെ പരിശോധന നടത്തിയിട്ടുണ്ടോ അന്നൊക്കെ പഴകിയ ഭക്ഷ്യ വസ്തുക്കൾ സമൃദ്ധിയായി പിടികൂടിയിട്ടുണ്ട് . ചായ ഒഴിച്ച് അവിടെ വിൽപന നടത്തുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും ഇന്ന് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് പലതും ആഴ്ചകളും മാസങ്ങളും പഴക്കമുള്ളതാണത്രെ .

Second Paragraph  Amabdi Hadicrafts (working)

ഇന്ന് റെയ്ഡിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് മാത്രമാകും പുതിയ ഭക്ഷണം കഴിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാകുക . ഇടക്ക് റെയ്ഡ് നടത്തുക എന്നല്ലാതെ പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിലപ്ന തടയാൻ നഗര സഭ അധികൃതർക്ക് കഴിയുന്നുമില്ല . ഇത്തരം കടകൾ ഒരു ദിവസം പോലും അടച്ചിടിക്കാൻ നഗര സഭ ക്ക് സാധിക്കാറില്ല . റെയ്‌ഡിൽ പങ്കെടുത്ത എത്ര ഉദ്യോഗസ്ഥർക്ക് കാസര്കോട്ടേക്കും വായനാട്ടിലേക്കും സ്ഥലം മാറ്റം ലഭിക്കും എന്ന് മാത്രം ഇനി നോക്കിയാൽ മതി

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.കണ്ണൻ്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ
എ.നിസാർ, കെ.ബി.സുബിൻ, എം.ഡി.റിജേഷ്, സുജിത് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് നഗര സഭ ആരോഗ്യ വിഭാഗം അറിയിച്ചു