മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ ഷൂട്ടൗട്ടിൽ കേരളത്തിന് വിജയം മത്സരം സമ നിലയിൽ ആയതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് .കേരളം അഞ്ചു പന്തുകളും വലയിൽ എത്തിച്ചപ്പോൾ ബംഗാളിന് നാലെണ്ണമേ ഗോൾ ആക്കാൻ കഴിഞ്ഞുള്ളു 116ാം മിനിറ്റിലാണ് കേരളം ഗോൾ നേടിയത്. സന്തോഷ് ട്രോഫി ഫൈനലിൽ ആദ്യ ഗോൾ നേടിയത് ബംഗാളിലാണ്. എക്സ്ട്രാടൈമിന്റെ ഏഴാം മിനിറ്റിലാണ് ഗോൾ പിറന്നത്. സന്തോഷ് ട്രോഫി ഫൈനലിന്റെ നിശ്ചിതസമയത്ത് കേരളത്തിനും ബംഗാളിനും ഗോൾ നേടാനായിരുന്നില്ല. രണ്ടാം പകുതിയിൽ ഭൂരിപക്ഷം സമയത്തും കളി നിയന്ത്രിച്ചിരുന്നത് കേരളമായിരുന്നു. നിരവധി അതുഗ്രൻ ഗോളവസരങ്ങൾ കേരളത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യം കൊണ്ട് അവയൊന്നും ഗോളായില്ല. മത്സരത്തിന്റെ ഇൻജുറി ടൈമിൽ ലഭിച്ച അവസരം കേരളം പാഴാക്കുക കൂടി ചെയ്തതോടെ സന്തോഷ് ട്രോഫി ഫൈനൽ അധികസമയത്തേക്ക് നീണ്ടു.മത്സരത്തിന്റെ ആദ്യ പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. ബംഗാളും കേരളവും നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തുവെങ്കിലും വലകുലുക്കാനായില്ല.മത്സരത്തിന്റെ ആദ്യനിമിഷങ്ങളിൽ ബംഗാളിനായിരുന്നു മേൽക്കൈയെങ്കിലും പിന്നീട് കേരളം പതിയെ താളം വീണ്ടെടുത്തു. 18 മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചുവെങ്കിലും ജിജോ ജോസഫിന്റെ ഷോട്ട് ബംഗാൾ ഗോൾകീപ്പറുടെ കൈയിലൊതുങ്ങി. 32ാം മിനിറ്റിലും മികച്ച ഗോളവസരം കേരളം നഷ്ടപ്പെടുത്തി. 37ാം മിനിറ്റിൽ ബംഗാളിന്റെ ഉഗ്രൻ ഷോട്ട് കേരള ഗോൾകീപ്പർ മിഥുൻ സേവ് ചെയ്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച മികച്ച അവസരവും ബംഗാൾ പാഴാക്കി.കഴിഞ്ഞ മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ജെസിനെ ഇത്തവണയും കേരളം ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് വിഘ്നേഷിനെ പിൻവലിച്ചാണ് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കിയത്