Post Header (woking) vadesheri

കുന്നംകുളം സനൂപ് വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപ് വധക്കേസിൽ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ.ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്കുമാർ, സുനീഷ് എന്നിവരെയാണ് കുന്നംകുളം എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മുഖ്യപ്രതി നന്ദനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരി കോടതി ബുധനാഴ്ച നന്ദനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സി.പി.ഐ.എം. പുതുശ്ശേരി കോളനി ബ്രഞ്ച് സെക്രട്ടറി പി.യു. സനൂപിനെ ഒരു സംഘം കുത്തി കൊലപ്പെടുത്തിയത്. പിടിയിലായ പ്രതികളുടെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. അറസ്റ്റ് വ്യാഴാഴ്ച്ച രേഖപ്പെടുത്തിയ ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Ambiswami restaurant