Post Header (woking) vadesheri

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിന് അനുമതി

Above Post Pazhidam (working)

തിരുവനന്തപുരം : മഹാപ്രളയത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിനും വില്‍ക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് ഉള്‍പ്പെടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അടുത്ത മാര്‍ച്ച് മാസത്തിന് മുന്‍പായി ദശകോടികള്‍ വിലവരുന്ന ഈ മണല്‍ശേഖരം ഘട്ടംഘട്ടമായി വില്‍ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം.ആദ്യഘട്ടമായി രണ്ട് മാസത്തിനകം 10 ലക്ഷം ഘനമീറ്റര്‍ മണല്‍ വിപണിയില്‍ എത്തിക്കും. മണല്‍ക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസമാകുന്നതാണ് പദ്ധി. ഇതോടെ മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.

Ambiswami restaurant

സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മണല്‍ വാരി വില്‍പ്പണ നടത്താമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല, വ്യവസ്ഥകള്‍ക്ക് വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ കെട്ടിവെക്കമെന്നു മാത്രം.

ചൂഷണം തടയാന്‍ മണല്‍ വാരുന്ന ഇടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കും. വാരുന്ന മണലിന്റെ കണക്കും അതിന് അനുസരിച്ചുള്ള ഫീസും മാസത്തില്‍ ഒരിക്കല്‍ ജില്ലാ അധികൃതര്‍ക്ക് നല്‍കണം.

Second Paragraph  Rugmini (working)

മണല്‍ പൊതുവിപണിയില്‍ വില്‍ക്കാം. അതിന്റെ വില കരാറുകാര്‍ക്ക് നിശ്ചയിക്കാം.നിലവില്‍ ഒരു ലോഡ് മണലിന് 3500- 9000 രൂപ വരെയാണ് വില. അടിഞ്ഞുകൂടിയ മണല്‍ വാരുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി 10 ശതമാനം കൂട്ടാമെന്നും ഇതിലൂടെ സംസ്ഥാനത്തിന് 800 ദശലക്ഷം ഘനമീറ്റര്‍ അധികജലം സംഭരിക്കാമെന്നുമാണ് പ്രതീക്ഷ. ഇതിലൂടെ 5000 കോടിയോളം രൂപയുടെ പരോക്ഷ നേട്ടമുണ്ടാക്കും. അഞ്ച് പുതിയ റിസര്‍വോയറുകള്‍ സ്ഥാപിക്കുന്നതു തുല്യമായ നേട്ടമാണിത്.