Header 1 vadesheri (working)

സംസഥാന ബജറ്റ്, സാധാരണക്കാരനെ സംബന്ധിച്ച് അമാവാസി തന്നെ : പ്രവാസി കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ ; അനിതരസാധാരണമായ സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തെ സൂര്യോദയ സമ്പദ്ഘടനയെന്ന് ഓമനപ്പേരിട്ട് വിളിച്ചാലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അമാവാസിയാണെന്നതാണ് യാഥാർത്ഥ്യമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

First Paragraph Rugmini Regency (working)

കഴിഞ്ഞ ബജിറ്റിൽ പ്രവാസി ക്ഷേമ- പുനരധിവാസങ്ങൾക്കായി വകയിരുത്തിയ 116.5 കോടിയിൽ എത്ര ചെലവഴിച്ചു എന്നറിയാനും കോർപ്പസ് ഫണ്ട് എത്ര ശേഖരിക്കപ്പെട്ടുവെന്നറിയാനും പ്രവാസി സമൂഹം ജിജ്ഞാസവാന്മാരാണെന്നും NDPREM,സാന്ത്വനം തുടങ്ങിയപദ്ധതികൾക്ക് നാമമാത്ര തുകയനുവദിച്ച ധനമന്ത്രി, കഴിഞ്ഞ ബജിറ്റിലെ പദ്ധതികളിൽ നിന്ന് മലക്കംമറിഞ്ഞിരിക്കുന്നുവെന്ന് പ്രവാസി കോൺഗ്രസ്സ് ആരോപിച്ചു.

ഒരു നയാ പൈസയും പ്രവാസികൾക്കായി ചെലവിടാത്ത, ഫെഡറൽ സംവിധാനത്തെ കാറ്റിൽ പറത്തിക്കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന കേന്ദ്രവുമായി തുലനം ചെയ്യുമ്പോൾ കേരളം മുമ്പേ പറക്കുന്ന പക്ഷിയാണെന്നാലും ലക്ഷക്കണക്കിന് കോടിരൂപ റെമിററ്ൻസ് ലഭിക്കുന്ന കേരളം പ്രവാസി സംരക്ഷണ – പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാതൃകയായില്ലെങ്കിൽ മറ്റാര് മുൻകൈയെടുക്കും
2% ഇൻ്റേണൽ സെസ്സ് ഏർപ്പെടുത്തിയത് മൂലം സാർവ്വത്രികവിലക്കയറ്റത്തിന് കാരണമായെന്നല്ലാതെ, ലക്ഷ്യപ്രാപ്തിയിലെത്തിയില്ലെന്നാണ് സാമൂഹിക സുരക്ഷാ പെൻഷൻ്റെ കുടിശ്ശിക വിരൽ ചൂണ്ടുന്നതെന്നും,റെജിസ്ട്രേഷൻ ഡ്യൂട്ടി 20 % വർദ്ധിപ്പിച്ചതിലൂടെ 2022- 23 ഫിസ്കൽ ഇയറിൽ ലഭിച്ചതിനേക്കാൾ കുറവ് നികുതി ലഭിച്ചതിലൂടെ പദ്ധതിപരാജയപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)

തുടർച്ചയായ 4ാം ബജിറ്റിലും ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ലെന്ന ക്രെഡിറ്റ് ഈ ഗവണ്മെൻ്റിന് സ്വന്തമാണെന്നും
കോൺട്രിബ്യൂട്ടറി പെൻഷൻ ആയ പ്രവാസി പെൻഷൻ 5000 രൂപയെങ്കിലുമായി വർദ്ധിപ്പിക്കാതെ, വരാൻ പോകുന്ന ഡെവലപ്മെൻ്റ് പ്രോജക്ടുകളിൽ പ്രവാസി മൂലധനം ഉറപ്പാക്കുമെന്ന പ്രസ്താവനയിലൂടെ ഏത് തരം പ്രവാസി ക്ഷേമമാണ് ധനമന്ത്രി ലക്ഷ്യമിടുന്നതെന്ന ചോദ്യത്തിന് ഉത്തരമാവുകയാണ്. നാടുകാണിയിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന് 300 കോടി വകയിരുത്തുമ്പോൾ, ഭരണ-പ്രതിപക്ഷ മുന്നണികളുടെ വോട്ടു വ്യത്യാസത്തിൻ്റെയത്ര തന്നെ വോട്ടുള്ള പ്രവാസി കുടുംബങ്ങളോട് നൃശംസതാ പൂർവ്വമായ സമീപനമാണ് ധനമന്ത്രിയുടെ തെന്നാണ് ഇത് തെളിയിക്കുന്നത്.