Above Pot

ബജറ്റ് , ജില്ലയിലെ സി പി ഐ പ്രതിനിധികൾക്ക് വാരിക്കോരി , സി പി എം മണ്ഡലങ്ങളിലേക്ക് നക്കാപ്പിച്ച

ഗുരുവായൂർ : ധനകാര്യ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സി പി എം വിജയിച്ച മണ്ഡലങ്ങളെ അവഗണിച്ചപ്പോൾ , സി പി ഐ പ്രതിനിധികളുടെ മണ്ഡലത്തിന് വാരിക്കോരി നൽകി , റവന്യൂ മന്ത്രി കെ രാജന്റെ മണ്ഡലത്തിലേക്ക് 160 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ആണ് അംഗീകാരം നൽകിയത് ,കൊടുങ്ങല്ലൂരിന്‌ 212 കോടിയും , നാട്ടികക്ക് 115 കോടിയും അനുവദിച്ചു ,

Astrologer

അതെ സമയം മന്ത്രി ബിന്ദു വിന്റെ മണ്ഡലമായ ഇരിങ്ങാലക്കുടക്ക് 44.7 കോടി മാത്രമാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. മുൻ മന്ത്രി കൂടിയായ എ സി മൊയ്തീന്റെ കുന്നംകുളത്തിന് അനുവദിച്ചത് 12 കോടി രൂപ മാത്രം , പുതുക്കാടിന് 10 കോടിയും, ഗുരുവായൂരിന് 10 കോ ടിയും അനുവദിച്ചിട്ടുണ്ട് , ഗുരുവായൂരിൽ റെയിൽ വേ മേൽപാലം ഉത്ഘാടനം കഴിഞ്ഞതോടെ വികസന പ്രവർത്തനങ്ങൾ പൂർത്തി ആയെന്നും , മതിയായ ഫണ്ട് നൽകിയില്ലെങ്കിലും മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയും എന്നും ധനമന്ത്രിക്ക് വിശ്വാസംവന്നിട്ടുണ്ടാകും എന്നാണ് ആക്ഷേപം എന്നാൽ ജില്ലയിൽ പ്രതിപക്ഷം വിജയിച്ച ഏക മണ്ഡലമായ ചാലക്കുടിക്ക് 128 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് ,

അതെ സമയം ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണനയാണ് ബജറ്റില്‍ ലഭിച്ചിരിക്കുന്നതെന്ന് എൻ.കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു.ചാവക്കാട് പോലീസ് സ്റ്റേഷന്‍ -2 കോടി രൂപ,ജി.ഇ‌എല്‍.പി.എസ് പുന്നയൂര്‍ കെട്ടിട നിര്‍മ്മാണം – 1 കോടി രൂപ,ചാവക്കാട് പൊതുമാരാമത്ത് ഓഫീസ് കോംപ്ലെക്സ് നിര്‍മ്മാണം – 2 കോടി,പൂക്കോട് ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ പുതിയ കെട്ടിടം – 2 കോടി. ജി.എല്‍.പി.എസ് അണ്ടത്തോട് കെട്ടിട നിര്‍മ്മാണം – 2 കോടി, ജി.എല്‍.പി.എസ് ഇരട്ടപ്പുഴ കെട്ടിട നിര്‍മ്മാണം – 1 കോടി എന്നീ പദ്ധതികൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്

Vadasheri Footer