Header 1 vadesheri (working)

പാലയൂർ തർപ്പണ തിരുനാളിന്റെ സംസ്കാരിക പരിപാടികൾക്കു തുടക്കമായി

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന കലാസന്ധ്യയോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. സഹ വികാരി റവ ഫാദർ മിഥുൻ വടക്കേത്തലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ സാംസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

പബ്ലിസിറ്റി & മീഡിയ കൺവീനർ റാഫി ഇ ടി കൈക്കാരൻ ബിനു താണിക്കൽ ,കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ ജെഫിൻ ജോണി , ഭക്തസംഘടന ഏകോപന സമിതി കൺവീനർ ബോബ് എലുവത്തിങ്കൽ എന്നിവർ ടിറ്റോ സൈമൺ എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന കലാസസ്യയിൽ കെ സി വൈ എം , സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, ഫ്രാൻസിസ്കൻ അൽമായ സഭ, സി എൽ സി, മാതൃവേദി, ഗായക സംഘം തുടങ്ങിയ സംഘടനകൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

തർപ്പണ തിരുനാളാഘോഷങ്ങളുടെ ഭാഗമായി ജൂലായ് 13 ന് ഇടവകയിലെ വിവിധ സ്കൂളുകൾ അവതരിപ്പിക്കുന്ന ന്യത്ത മഹോത്സവവും ജൂലായ് 14 ന് ഇടവകയിലെ കുടുംബ കൂട്ടായ്മകൾ അവതരിപ്പിക്കുന്ന പാരിഷ് ഫെസ്റ്റും ഉണ്ടായിരിക്കും. കൾച്ചറൽ പ്രോഗ്രാമിന്റെ ഭാഗമായി ജൂലായ് 15 ന് ബീറ്റ് ബോക്സ് , ജൂലായ് 16 ന് ബാൻഡ് വാദ്യ സംഗമം , ജൂലായ് 17 ന് രാത്രി ന്യൂ സംഗീത് തിരൂർ അവതരിപ്പിക്കുന്ന മെഗാ ബാൻഡ് ഷോ എന്നിവയുണ്ടായിരിക്കും

Second Paragraph  Amabdi Hadicrafts (working)