Header 1 vadesheri (working)

ഒരുവർഷം ഒരുലക്ഷം സംരംഭം, ചാവക്കാട് ശിൽപ്പാശാല സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : 2022-23 സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ ശിൽപ്പാശാല സംഘടിപ്പിച്ചു.

First Paragraph Rugmini Regency (working)


ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൾ റഷീദ് പി. എസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ്‌ അൻവർ എ. വി, കൗൺസിലർ എം. ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച ക്ലാസ്സ്‌ ചാവക്കാട് താലൂക് സീനിയർ വ്യവസായ സഹകരണ ഇൻസ്‌പെക്ടർ ഗിരീഷ്.കെ.ആർ, ചാവക്കാട് നഗരസഭ വ്യവസായ വികസന ഓഫീസർ നവ്യ രാമചന്ദ്രൻ എന്നിവരും കുടുംബശ്രീ സംരംഭക സാധ്യതകൾ സംബന്ധിച്ച് ചാവക്കാട് നഗരസഭ കുടുംബശ്രീ സിറ്റി മിഷൻ മാനേജർ രഞ്ജിത് അലക്സ്‌ എന്നിവരും ക്ലാസ്സുകൾ നയിച്ചു.

Second Paragraph  Amabdi Hadicrafts (working)