Header 1 vadesheri (working)

ലഹരിക്കും, ലിബറലിസത്തിനുമെതിരെ സമസ്ത ഉലമാ-ഉമറാ സംഗമം

Above Post Pazhidam (working)

ചാവക്കാട്: ലഹരി ആസക്തിക്കും ലിബറലിസത്തിനുമെതിരെ സമസ്ത ചാവക്കാട് താലൂക് കോ ഓര്‍ഡിനേഷന്‍ സമിതി ബുധനാഴ്ച ഉലമാ-ഉമറാ സംഗമം സംഘടിപ്പിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചാവക്കാട് താലൂക്ക് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ദാരിമി, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഹൈത്തമി എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

രാവിലെ 9.30ന് ഒരുമനയൂര്‍ സാബിര്‍ പാലസില്‍ നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, ബഷീര്‍ ഫൈസി ദേശമംഗലം, മുഹമ്മദ് റാഫി എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഭാരവാഹികളായ മഅറൂഫ് വാഫി, ഹുസൈന്‍ ദാരിമി അകലാട്, സലീം പള്ളത്ത്, കെ.എ. ബഷീര്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)