Header 1 vadesheri (working)

ശ്രീനാരായണഗുരു സമാധി ദിനാചരണം സമാപിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ അഞ്ച് ദിവസങ്ങളിലായി നടന്ന് വന്നിരുന്ന ശ്രീനാരായണഗുരു സമാധി ദിനാചരണം സമാധിസ്മരണയോടെ സമാപിച്ചു. രാവിലെ 6 മണിക്ക് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി.ചതയം കലാവേദിയുടെ ആഭിമുഖ്യത്തിൽ ഭജനയും തുടർന്ന് ശാന്തിഹവനവും നടന്നു.സ്വാഗത സംഘം ചെയർമാൻ കാഞ്ഞിരപറമ്പിൽ രവീന്ദ്രൻ ദീപാർപ്പണം നടത്തി.

First Paragraph Rugmini Regency (working)

യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡൻറ് എം.എ. ചന്ദ്രൻ അദ്ധ്യക്ഷനായി. വിവിധ ശാഖകളിൽ നിന്നും SSLC,+2 തലത്തിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികളെയും വയോധികരായ അമ്മമാരേയും ആദരിച്ചു. .

Second Paragraph  Amabdi Hadicrafts (working)

മുൻ യോഗം കൗൺസിലർ എ.പി മുരളീധരൻ ..ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ് വിമലാനന്ദൻ , പി പി സുനിൽ കുമാർ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ടി.വി ഗോപി,പി.വി ഷൺമുഖൻ, സി.എ സുഗതൻ യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷൈലജ കേശവൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.ആർ ഉണ്ണികൃഷ്ണൻ, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം പ്രസന്നൻ വലിയ പറമ്പിൽ എന്നിവർ സംസാരിച്ചു.യൂണിയൻ കൗൺസിലർ കെ.കെ രാജൻ നന്ദി പറഞ്ഞു.

തുടർന്ന് സമാധി ഗീതത്തിന് ശേഷം നഗരം ചുറ്റി ശാന്തി യാത്ര നടന്നു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ, വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,വൈസ് പ്രസിഡന്റ് സതി വിജയൻ,ട്രഷറർ പ്രിയ ദത്ത രാജൻ,ഷീന സുനീവ്,ഷീജ കെ.എസ്, ബാലകൃഷ്ണൻ കെ.എസ്,മോഹനൻ വി.വി,ബാലകൃഷ്ണൻ, സുരേഷ് വടക്കത്ത്, രജനി മോഹനൻ എന്നിവർ നേതൃത്വം നൽകി