Madhavam header
Above Pot

ചാവക്കാട് ഉപജില്ല കായികോത്സവത്തിന് 26 ന് തുടക്കമാകും

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം 26 ന് എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്യും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷതവഹിക്കും.

Astrologer

ഉപജില്ലയിലെ നൂറോളം വിദ്യാലയങ്ങളിൽ നിന്ന് 4000 ൽ അധികം വിദ്യാർഥികൾ കായികോത്സവത്തിൽ മാറ്റുരയ്ക്കും.തിങ്കളാഴ്ച വൈകിട്ട് മേളയുടെ ഭാഗമായി കായിക പ്രതിഭകൾ നിരക്കുന്ന വിളംബര ഘോഷയാത്ര ചാവക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേമാനന്ദകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. സെപ്റ്റംബർ 30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് നിർവ്വഹിക്കും.


നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും വിവാഹസമൃദ്ധമായ ഭക്ഷണവും ആകർഷകമായ സമ്മാനങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു.നബിദിനമായി അവധി പ്രഖ്യാപിക്കുന്ന ദിവസം കായികമേള ഒഴിവാക്കുന്നതാണ്.
ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ ,അധ്യാപക സംഘടന പ്രതിനിധികൾ . രാഷ്ട്രീയ, സാമൂഹിക . സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും

വാർത്താസമ്മേളനത്തിൽ ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ .ആർ രവീന്ദ്രൻ അധ്യാപക കൂട്ടായ്മ കൺവീനർ എം എസ് ശ്രീവത്സൻ , ജനറൽ കൺവീനർ ടി.എം ലത ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ .ബി ഷിബു , പ്രധാന അധ്യാപകൻ കെ.വി ശശിധരൻ , സംഘടനാ പ്രതിനിധികളായ എം. സി സുനിൽകുമാർ ,കെ കെ മനോജ് ,പി. കെ ഷിജു,ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ഷാജി നിഴൽ എന്നിവർ പങ്കെടുത്തു

Vadasheri Footer