Header 1 vadesheri (working)

സാലറി ചാലഞ്ച് , വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

Above Post Pazhidam (working)

ന്യൂഡല്‍ഹി: വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. അതോടൊപ്പം സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ഇത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലയെന്നും സുപ്രീംകോടതി പറഞ്ഞു.

First Paragraph Rugmini Regency (working)

അതോടൊപ്പം ശമ്ബളം നല്‍കാന്‍ സമ്മതം ഉള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതി എന്നും സുപ്രീംകോടതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണും ശബളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന ഉറപ്പും വിശ്വാസ്യയതയും ഉണ്ടാക്കേണ്ടത് സര്‍ക്കാരണെന്നും കോടതി പറഞ്ഞു.
സാലറി ചലഞ്ചില്‍ ശമ്ബളം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഇതിനിടെ ഹൈക്കോടതിയുടെ നടപടി സുപ്രിം കോടതി ശരിവെച്ചത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് ഏറ്റ വന്‍തിരിച്ചടിയാണ് എന്ന് രമേശ് ചെന്നിത്തലതിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടു . ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രിം കോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ ശമ്ബളത്തില്‍ നിന്നും കോടതിചെലവിനുള്ള തുക ഈടാക്കണം. വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രിം കോടതിയില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത്.

Second Paragraph  Amabdi Hadicrafts (working)

സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നതു ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രിം കോടതി വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി ഒറ്റക്കെട്ടായി നിന്ന ജനതയെ രണ്ടാക്കാന്‍ മാത്രമാണ് സാലറി ചലഞ്ച് കൊണ്ട് കഴിഞ്ഞത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണം. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അന്തസും അഭിമാനവും സാമ്ബത്തിക ഭദ്രതയും നിലനിര്‍ത്തികൊണ്ട് തുക സംഭാവന ചെയ്യാന്‍ ഉതകുന്ന തരത്തില്‍ ഉത്തരവ് മാറ്റി എഴുതണം.

പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നു സുപ്രിം കോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തില്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന യുഡിഎഫ് ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. പിടിവാശി ഉപേക്ഷിച്ചു പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് എല്ലാവിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടു പോകണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.