സാലറി ചലഞ്ച് , കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധിച്ചു
ഗുരുവായൂർ : സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുന്നത് തുടർന്നുള്ള ആറ് മാസവും തുടരാൻ തീരുമാനിച്ച സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു . . ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്നും, കഴിഞ്ഞ മാസങ്ങളിൽ പിടിച്ച തുക പണമായി തന്നെ, നൽകണമെന്നും ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു . സംഘടനയുടെ സംസ്ഥാന സെക്രട്ടറി യു.എം.ഹാരിസ് പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു. പി.എച്ച്.മുസ്തഫ, പി.കെ. മോഹൻദാസ്. മഞ്ജുഭാഷിണി എന്നിവർ നേതൃത്വം കൊടുത്തു.