728-90

സാജന്റെ മരണം ,ആന്തൂർ നഗര സഭയിലേക്ക് യു ഡി എഫ് മാർച്ച് നടത്തി

Star

കണ്ണൂർ : ആന്തൂർ ബക്കളം പാര്‍ത്ഥാസ് ഓഡിറ്റോറിയം ഉടമ സാജനെ ആത്മഹത്യയിലേക്ക് നയിച്ച ആന്തൂര്‍ നഗരസഭാ ഭരണാധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആന്തൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. ആന്തൂര്‍ നഗരസഭ ഈ നാട്ടുകാര്‍ക്ക് ഒരു പേടി സ്വപ്‌നമായി മാറിക്കഴിഞ്ഞുവെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. സാജന്റെ കുടുംബം അനാഥമായി. അവരുടെ കണ്ണീരിന് ആരാണ് സമാധാനം പറയുക. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം നാടിന് ഉപകരിക്കാനാണ് സാജന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ഇത്തരമൊരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഇവിടെ നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

new consultancy

കടുത്ത സി.പി.എം അനുഭാവിയായിരുന്ന സാജന്‍ പി.കെ ശ്രീമതി ടീച്ചറുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അടക്കം ലക്ഷങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ അകമഴിഞ്ഞ് സഹായിക്കുന്ന ഒരു യുവ സംരംഭകനായിരുന്നു സാജന്‍. സി.പി.എം നേതാക്കളും പോലീസും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് പൂഴ്ത്തിയത്. താന്‍ ഈ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ല എന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍പി കെ ശ്യാമള സാജനോട് പറഞ്ഞിരുന്നു.പി ജയരാജൻ പറഞ്ഞിട്ടും സിപിഎം കേന്ദ്രകമ്മറ്റി അംഗത്തിന്റെ ഭാര്യയായ പി കെ ശ്യാമള അനുമതി നിഷേധിക്കുകയായിരുന്നു . താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടി തന്റെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും ലൈസന്‍സ് കിട്ടാതെ ഈ നാട്ടില്‍ എന്തിന് ജീവിക്കണമെന്ന് ഈ യുവാവിന് തോന്നി കാണും പാച്ചേനി കൂട്ടിച്ചേർത്തു . യൂത്ത് ലീഗ് നേതാവ് സമദ് കടമ്പേരി അധ്യക്ഷത വഹിച്ചു. എ ആന്തൂരാൻ , എം.പി മുരളി, പി.പി.വി അബുദുള്ള, പി.പി നസീര്‍, ടി ജനാര്‍ദ്ദനന്‍, രാജീവന്‍ എളയാവൂര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി, റിജില്‍ നാറാത്ത്, കെ.സി ഗണേഷന്‍, എ.ഡി സാബു സംസാരിച്ചു