Post Header (woking) vadesheri

സെന്റ്‌ ആന്റണീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ:തിരുവെങ്കിടം സെന്റ്‌ ആന്റണീസ് പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുര്ബാനക്കും അഞ്ചേരി സെന്‍റ് മേരീസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ പ്രകാശ് പുത്തൂര്‍ കാര്‍മ്മികനായി. വികാരി ഫാദർ സെബി ചിറ്റാട്ടുകര സഹ കാർമികനായി.
പ്രസുതെന്തി വാഴ്‍ചയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Poonthanam
Rugmani 700-200

തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു വച്ചു. കുടുംബകൂട്ടായ്മകളിലേക്ക് അമ്പും വളയും ആശീര്‍വദിച്ച് നല്‍കി. കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് നീലങ്കാവില്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ ജോര്‍ജ് പോള്‍ നീലങ്കാവില്‍, ടി.കെ. ജോഷിമോഹന്‍, സെബു തരകൻ, ചീരൻ ലാൻസൺ, വെള്ളറ ജോസ്, എന്നിവർ നേതൃത്വം നൽകി.

Vasudev Inn