Header 1 vadesheri (working)

സൈനികന്റെ തീരോധനം, ഹേബിയസ് കോർപ്പസ് ഹർജി നൽകി ഭാര്യ

Above Post Pazhidam (working)

ഗുരുവായൂർ :മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ബ റേ ലിയയിൽ വെച്ച് കാണാതായ സൈനികനെ കണ്ടെത്താനായി ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. താമരയൂര്‍ സ്വദേശിയായ  ഫര്‍സീന്‍ ഗഫൂറിന്റെ ഭാര്യ സെറീനയാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

First Paragraph Rugmini Regency (working)

.ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. ഹേമലത എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഈ മാസം 21നകം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. അഡ്വ. വി.വി. ജോയ് മുഖേനയാണ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.

ആര്‍മിയില്‍ പുണെ റെജിമെന്റില്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫര്‍സീന്‍ പരിശീലനത്തിനായി യു.പിയിലെ ബറേലിയിലുള്ള ആര്‍മി ആശുപത്രിയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകുമ്പോഴാണ് കാണാതായത്. താമരയൂര്‍ മസ്ജിദിന് സമീപം കൊങ്ങണം വീട്ടില്‍ ഗഫൂറിന്റെയും ഫൗസിയയുടെ യും മകനാണ് ഫര്‍സീന്‍ (28). ബാന്ദ്രയില്‍ നിന്ന് 22975 നമ്പര്‍ റാംനഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് യു.പിയിലെ ബറേലിയിലേക്ക് പോയിരുന്നത്.

Second Paragraph  Amabdi Hadicrafts (working)

ജൂലൈ10ന് രാത്രി 10.45 വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നുമില്ല. അഞ്ച് വര്‍ഷം മുന്‍പാണ് ഫര്‍സീന്‍ ആര്‍മിയില്‍ ജോലിക്ക് ചേര്‍ന്നത്. മൂന്ന് മാസം മുമ്പ് നാട്ടില്‍ വന്നു പോയിരുന്നു. ഭര്‍ത്താവിനെ കാണാനില്ലാത്തത് സംബന്ധിച്ച് ഭാര്യ സെറീന പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് മാസം ഗര്‍ഭിണിയാണ് സെറീന. ഫര്‍സീന്റെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ യു.പിയിലേക്ക് പോയിട്ടുണ്ട്. എന്‍.കെ. അക്ബര്‍ എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് എന്നിവര്‍ ഫര്‍സീന്റെ വീട് സന്ദര്‍ശിച്ചു.