സായി വിശിഷ്ട സേവാ പുരസ്ക്കാരം എ.എസ്.മാധവന്

">

ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി വിശിഷ്ട സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനും, ആത്മീയ അന്വേഷകനുമായ എ.എസ്.മാധവന് .ഷിർദി സായി ബാബ സമാധി ശതാബ്ദിയോടനുബന്ധിച്ച് വിജയദശമി നാളിൽ കാലത്ത് 10 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് പുരസ്ക്കാരം സമ്മാനിക്കും.

ശില്പവും, പ്രശസ്തിപത്രവും, പൊന്നാടയും ഇരുപത്തി അയ്യായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പുരസ്ക്കരം. താൻ സ്ഥാപിച്ച വാര്യർ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസ രംഗത്തും, ആതുര സേവാ രംഗത്തും, പിന്നോക്ക വിഭാഗക്കൾക്കുള്ള ഭവന നിർമ്മാണ രംഗത്തും നൽകുന്ന ക്രിയാത്മകമായ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം ഇദ്ദേഹത്തിന് നൽകുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ.എ.ഹരിനാരായണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors