Post Header (woking) vadesheri

സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് റോയൽ ഓഡിറ്റോറിയത്തിൽ.

Above Post Pazhidam (working)

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ ,പി വി റിയാസ്, വി കെ മുഹസിൻഎന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് 3 മണിക്ക് മണത്തല പള്ളി ഖത്തീബ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ ഉദ്ഘാടനം ചെയ്യും തുടർന്ന് കുടുംബ സദസ് അനുമോദനം, അവാർഡ് ദാനം എന്നിവ നടക്കും

Ambiswami restaurant

50 വർഷ കാലം ബ്ളാങ്ങാട് കട്ടിൽ പള്ളിയിൽ പ്രസിഡൻ്റ / സെക്രട്ടറി സ്ഥാനം വഹിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന ഹസൻകോയ ഹാജിയേയും ,മാതൃക വ്യക്തിത്യത്തിനുള്ള സുഫിയാൻ സി സക്കീറിനേയും ചടങ്ങിൽ ആദരിക്കും എം മൊയ്തീൻ കുട്ടി അൽ ഖാസിമി, വി കെ കുഞ്ഞാലു ഹാജി ,അബുതാഹിർ അഹ്സനി, തുടങ്ങിയവർ സംബന്ധിക്കും. കുടുംബ സദസിൽ പി എം എ ഗഫുർ മുഖ്യ പ്രഭാഷണം നടത്തും.

Second Paragraph  Rugmini (working)

തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബ്‌ളാങ്ങാട് കാട്ടില്‍ മഹല്ലിലെ 100 ഓളം വരുന്നവരുടെ കൂട്ടായ്മയാണ് സഹായ. പ്രവാസികള്‍ കൈ കോര്‍ത്തപ്പോള്‍ ഒരു മഹല്ലിലെ ജീവകാരുണ്യ രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സംഘടനക്കു സാധിച്ചു.

Third paragraph

തൊഴില്‍ സഹായം. വിവാഹ സഹായം. മെഡിക്കല്‍ സഹായം. മരണപെവരുടെ ആശിദര്‍ക്കും, രോഗികള്‍ക്കുമുള്ള പ്രതിമാസ പെണ്‍ഷന്‍. മാരക രോഗം മൂലം പ്രയാസ പെടുന്നവര്‍ക്കായി ചികിത്‌സാ സഹായങ്ങള്‍. മരണപെടുന്ന മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം. വിദേശത്ത് തൊഴില്‍പരമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മെമ്പര്‍മാര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങി അഞ്ച് വര്‍ഷം കൊണ്ട് 75 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തിയത്.