Header 1 vadesheri (working)

ആര്യ അശ്ലേഷ് സഹപാഠിക്ക് വീടിനു പുറമെ കിണറും നിർമിച്ചു നൽകി

Above Post Pazhidam (working)

ഗുരുവായൂർ: ആര്യഭട്ട കോളേജിലെ അധ്യാപക പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആര്യ അശ്ലേഷ് സഹപാഠി സജ്നക്ക് വീട് നിർമിച്ചു നൽകിയിരുന്നു അതിന്റെ തു ടർച്ചയായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കിണർ സുമനസുകളുടെ സഹായത്തോട് കൂടി നിർമിയ്ക്കുകയും അതിലേയ്ക്കു മോട്ടോർ, പമ്പ് സെറ്റ്,കപ്പി, എല്ലാം ഒരുക്കികൊടുക്കുകയും ചെയ്തു. മുൻ പി.ടി.എ പ്രസിഡണ്ട്‌ ഷാമില മുത്തലിബ് ആദ്യജലം സജ്നയ്ക്കു പകർന്നു കൊടുത്തു.

First Paragraph Rugmini Regency (working)

നിലവിലെ കോളേജ് ചെയർപേഴ്സൺ ഫൗസിയയും മറ്റു യൂണിയൻ ഭാരവാഹികളും ചേർന്നു മധുരം വിളമ്പി. കോളേജ് പ്രിൻസിപ്പൽ ഡേവിഡ് സാറിന്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരായ ഫ്രാൻസിസ് സർ ,ഭാസിനി രാജ്,രഹന, അഷറഫ്, പ്രസന്ന കെ. വി, ലളിത സുന്ദർ എന്നിവർ വൃക്ഷ തൈകൾ നാടുകയും ചെയ്തു. ആര്യ അശ്ലേഷ് പ്രസിഡന്റ്‌ സെമിറ അലി ഈ ഉദ്യമത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 31 ദീപാവലിദിനത്തിലാണ് ഗുരുവായൂർ ടൗൺഹാളിൽ വെച്ചു സജ്നക്ക് സഹപാഠികൾ നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം നടത്തിയത് .

Second Paragraph  Amabdi Hadicrafts (working)