Header 1 vadesheri (working)

സാധാരണക്കാരന് മിതമായ നിരക്കിൽ കല്യാണമണ്ഡപം

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് ഫർക്ക സ ഹകരണ റൂറൽ ബാങ്ക് വാർഷിക പൊതുയോഗം നടത്തി. തൃശൂർ എം.പി.ടി.എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി.ബദ റുദ്ദീൻ, കെ.കെ. സെയ്തുമുഹമ്മദ്, കെ .വേണുഗോപാൽ, കെ.ജെ.ചാക്കൊ, നിയാസ് അഹമ്മദ്, ബാങ്ക് സെക്രട്ടറി ടി.വിജയകൃഷണൻ, അസി.സെക്രട്ടറി ജെയ്സൺ ജോർജ് പ്രശാന്ത് ചക്കര ,മീരാ ഗോപാലകൃഷണൻ, വിമലാ വി.കെ, ദേവിക നാരായണൻ, ബിന്ദു നാരായണൻ, എന്നിവർ പ്രസംഗിച്ചു.

First Paragraph Rugmini Regency (working)

ഗുരുവായൂരിൽ സാധാരണക്കാരന് ചിലവു കുറഞ്ഞ രീതിയിൽ കല്യാണം നടത്തുവാൻ മികച്ച പാർക്കിങ് സൗകര്യത്തോടു കൂടി ബാങ്കിൻ്റെ ഒരേക്കറിൽ വരുന്ന സ്ഥലത്ത് കല്യാണമണ്ഡപം നിർമ്മിക്കുവാൻ പൊതുയോഗം തീരുമാനിച്ചു.. ഭരണ സമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, ബാങ്ക് അംഗങ്ങളുടെയും മക്കളിൽ എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ വിജയിച്ച പ്രതിഭകൾക്ക് ടി.എൻ.പ്രതാപൻ എം.പി.ഉപഹാരം നൽകി.

Second Paragraph  Amabdi Hadicrafts (working)