Header

ശബരിമല വെളിപ്പെടുത്തൽ ,ശ്രീധരൻ പിള്ളക്കെതിരെ കേസ് എടുക്കണം : വിടി ബലറാം

തൃശ്ശൂർ : ശബരിമല സമരം ബിജെപി അജന്‍ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലില്‍ ഭരണ-പ്രതിപക്ഷനിരയില്‍ പ്രതിഷേധം ഇരമ്ബുന്നു. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്തെത്തി.

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടതെന്നും വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Astrologer

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്ത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നു. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടത്. സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെയാവുമ്ബോള്‍ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റര്‍ ചെയ്യലില്‍ ഒതുങ്ങുമോ അതോ അതിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നത്.