Post Header (woking) vadesheri

താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ട് : എഴുത്തുകാരി ലക്ഷ്മി രാജീവ്

Above Post Pazhidam (working)

തിരുവനന്തപുരം : താന്‍ മുമ്പ് പലതവണയും ശബരിമലയില്‍ പോയിട്ടുണ്ടെന്നും അത് അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും ആറ്റുകാലമ്മ എന്ന പുസ്തകം എഴുതി പ്രശസ്തയായ എഴുത്തുകാരിയാണ് ലക്ഷ്മി രാജീവ് വെളിപ്പെടുത്തി. എല്ലാ കാലത്തും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട്.ശബരിമല നട അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യണമെന്ന ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു

Ambiswami restaurant

രാജ്യത്തെ ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുകയാണ് കണ്ഠരര് രാജീവരര് ചെയ്തത്. ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കുന്ന ഏതൊരു കുറ്റവാളിയെയും നേരിടുന്നതുപോലെ രാജീവരരെയും നേരിടണമെന്നും ലക്ഷ്മി പറഞ്ഞു.ഇപ്പോള്‍ വെറുതെ പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി കാണിക്കുന്ന വിഷം നിറച്ച ബലൂണാണ് ഈ പ്രതിഷേധം. തന്ത്രി കുടുംബത്തിലെ പത്ത് വയസിനു മുകളിലുള്ള പെണ്‍കുട്ടി അവിടെ പോയപ്പോള്‍ അന്ന് തന്ത്രി ക്ഷേത്രമടച്ച് ഇറങ്ങിപ്പോയില്ല. അപ്പോള്‍ ഇതൊരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കാനുള്ള, ശബരിമല കൈവിട്ട് പോകുമോ എന്ന പേടിയില്‍ ചെയ്യുന്ന ഒരു വിഷലിപ്തമായ അജണ്ടയാണ് ലക്ഷ്മി പറഞ്ഞു.

ശബരിമലയില്‍ ശാന്തിപ്പണി ചെയ്യുന്നു എന്നത് നിയമത്തെ വെല്ലുവിളിക്കാനുള്ള അവകാശം നല്‍കുന്നില്ല. രാജ്യത്തെ മറ്റു പൗരര്‍ക്കില്ലാത്ത പ്രത്യേക അവകാശവും അധികാരവും തനിക്കുണ്ടെന്ന ധാരണ ശബരിമല തന്ത്രിക്കുണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഞാന്‍ മുമ്പ് അവിടെ പോയിട്ടുണ്ട് ഇനി അവിടെ പുതിയതായി കാണാന്‍ എനിക്കൊന്നുമില്ല. എപ്പോഴും പോകാന്‍ അത് കോവളം ബീച്ചൊന്നുമല്ലല്ലോ.

Second Paragraph  Rugmini (working)

ഭരണഘടനയ്ക്കും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കും വിധേയമായി മാത്രമേ ഏത് ആചാരത്തിനും നില നില്‍പ്പുള്ളൂ. നിയമത്തിന്റെ പിന്തുണയില്ലാത്ത ആചാരമാണ് അനാചാരം. അനാചാരത്തിനു വേണ്ടി പരസ്യമായി വാദിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ് വേണ്ടത്. കാഞ്ചി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ജയലളിത കാണിച്ച തന്റേടം ഇപ്പോള്‍ കേരള സര്‍ക്കാര്‍ കാണിക്കണം. തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമത്തെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരിക്കും.

Related News

Third paragraph

Related News