Header 1 vadesheri (working)

ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി

Above Post Pazhidam (working)

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് ഇത് വരെ എയർ പോർട്ടിന് പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല .എന്ത് വന്നാലും ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ആണിപ്പോഴും തൃപ്തി ദേശായിയും സംഘവും .നാമജപ വുമായി സ്ത്രീകൾ അടക്കമുള്ള ബി ജെ പി പ്രവർത്തകർ വിമാനത്താവളത്തിന് മുന്നിൽ തമ്പടിച്ചിരിക്കുകയാണ് വിമാനത്താവളത്തിൽ ഉപരോധം സമരം നടത്തുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന 250 പേർക്ക് എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധം സമരം നടത്തിയതിനാണ് കേസെടുത്തത്.

First Paragraph Rugmini Regency (working)

അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവർക്കുമെതിരെ നെടുമ്പാശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

എന്നാല്‍ പ്രതിഷേധം ഭയന്ന് ശബരിമലയില്‍ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് പതിനൊന്നാം മണിക്കൂറിലും തൃപ്തി ദേശായിയുള്ളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവർത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർനടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്. ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും പൊലീസ് തൃപ്തിയെ അറിയിച്ചു.

Second Paragraph  Amabdi Hadicrafts (working)