Header 1 vadesheri (working)

ശബരിമലയിലേക്ക് വന്ന യുവതിയെ തടഞ്ഞ രാഹുൽ ഈശ്വറെ റിമാൻഡ് ചെയ്തു

Above Post Pazhidam (working)

പത്തനംതിട്ട: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുല്‍ ഈശ്വര്‍ അടക്കം കൊട്ടാരക്കര ജയിലില്‍ കഴിയുന്ന ഇരുപതോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രാവിലെയാണ് റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

First Paragraph Rugmini Regency (working)

ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ച കേസിലാണ് രാഹുലിനെ സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മല കയാറാന്‍ യുവതികള്‍ എത്തിയാല്‍ അവരെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. .

Second Paragraph  Amabdi Hadicrafts (working)

ഇതിനിടെ ശബരിമലയില് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ആറുപേരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ള സംഘമാണ് നിലയ്ക്കലില്‍ പ്രതിഷേധ സൂചകമായി കുത്തിയിരുന്ന് ശരണം വിളിച്ചത്. രണ്ടുദിവസമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

.

ഇലവുങ്കലില്‍ നിന്ന് നടന്നു വന്ന ആറുപേരാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചത്. ഇടത്താവളത്തിന്റെ ഔട്ട് വേയുടെ അടുത്താണ് ഇവര്‍ കുത്തിയിരുന്നത്. പോലീസ് ഉത്തരവ് അറിയിച്ചെങ്കിലും പ്രതിധേഷം തുടരുമെന്ന് പറഞ്ഞതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

വനിതകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ ഇതുപോലെ പ്രതിഷേധം തുടരുമെന്ന് യുവമോര്‍ച്ച അറിയിച്ചു.