Above Pot

സന്നിധാനത്ത് എത്തിയ യുവതികൾ കനത്ത പ്രതിഷേധത്തെ തുടർന്ന് മലയിറങ്ങി

പമ്പ : ഏറെ നാടകീയതകൾക്കൊടുവിൽ ഐ ജി ശ്രീജിത്തിന്റെ അകമ്പടിയിൽ ശബരിമല കയറാന്‍ എത്തിയ കൊച്ചി സ്വാദേശിനി രഹന ഫാത്തിമയും ,ഹൈദരബാദിൽ നിന്നും എത്തിയ മാധ്യമ പ്രവർത്തക കവിതയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. ശബരിമ ല സന്നിധാനത്തിലെ നടപ്പുര വരെ എത്തിയ യുവതികളെ ഒരു വിഭാഗം തടയുകയായിരുന്നു .

First Paragraph  728-90

യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം നടത്തവേ ശബരിമല പരികര്‍മികള്‍ പൂജ നിര്‍ത്തിവെച്ച് പ്രതിഷേധിച്ചു . പതിനെട്ടാം പടിക്കു താഴെയാണ് പരികര്‍മികള്‍ പൂജ നിര്‍ത്തിവെച്ച് പ്രതിഷേധിച്ചത്
യുവതികള്‍ പതിനെട്ടാംപടി കയറിയാല്‍ പൂജ നിര്‍ത്തണമെന്നും നട അടച്ച് താക്കോല്‍ നല്‍കണമെന്നും പന്തളം കൊട്ടാരത്തില്‍നിന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. യുവതികള്‍ കയറുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് പരികര്‍മികള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Second Paragraph (saravana bhavan

രണ്ട് യുവതികൾ മല ചവുട്ടി നടപ്പന്തൽ വരെയെത്തിയ സാഹചര്യത്തിലാണ് പരികർമികളുടെ പ്രതിഷേധം. ഇവർക്കൊപ്പം നിരവധി ഭക്തരും പ്രതിഷേധത്തിൽ പങ്കെടുത്തു . ശരണം വിളികളോടെയാണ് പ്രതിഷേധം. ആചാരം ലംഘിച്ചാൽ നടയടച്ച് പരിഹാര ക്രിയകൾ നടത്തുമെന്ന് തന്ത്രി അറിയിച്ചു.

തുടർന്ന് പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരുവരും മലയിറങ്ങുകയായിരുന്നു . ഇരുവരെയും സുരക്ഷിതമായി പമ്പയിൽ എത്തിച്ച് വാഹനത്തിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി . താന്‍ വിശ്വാസിയാണെന്നും ഇക്കാര്യം വേറെ ആരും പറയേണ്ടെന്നും തനിക്കും തന്റെ കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കണമെന്നും രഹന ഫാത്തിമ മാധ്യമങ്ങളോട്‌ പറഞ്ഞു. രഹന ഫാത്തിമയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു.

ഇതിനിടെ കഴക്കൂട്ടം സ്വദേശിയായ മേരി മലകയറാൻ പമ്പയിൽ എത്തിയിട്ടുണ്ട് .ഇവരെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്

ഐജി ശ്രീജിത്തിന് രഹന ഫാത്തിമയെ അറിയില്ലേ, അങ്ങനെ വരാന്‍ വഴിയില്ലല്ലോ? എന്ന് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇന്നലെ പത്തനം തിട്ട എസ്പിയോട് രഹന ഫാത്തിമ ശബരിമലയില്‍ പോകാന്‍ അനുമതി ചോദിച്ചിരുന്നു. അവര്‍ക്ക് പൊലീസ് അനുമതി നല്‍കുകയും ചെയ്തു.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍തിരുവനന്ത പുരത്ത് പറഞ്ഞു . സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കു വേണ്ടിയുള്ളതാണ് കോടതി വിധി. യുവതികളെ മലകയറ്റിയ നടപടിയില്‍ പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.

പതിനായിരക്കണക്കിന് പേര്‍ ശബരിമലയില്‍ എത്തുന്ന സാഹചര്യത്തില്‍ ഭക്തരേയും ആക്ടിവിസ്റ്റുകളേയും പ്രശ്‌നം സൃഷ്ടിക്കാന്‍ വരുന്നവരേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്