Madhavam header
Above Pot

ശബരിമലയിൽ മകര വിളക്ക് ദർശന പുണ്യം തേടി പതിനായിരങ്ങൾ

ശബരിമല: ശരണമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ശബരിമലയിൽ മകര വിളക്ക് ദർശന പുണ്യം. സന്ധ്യയോടെ പൊന്നമ്പല മേട്ടിൽ മകരവിളക്ക് മൂന്നു തവണ മിന്നി മറഞ്ഞു. ശരണമന്ത്രങ്ങളോടെ ഭക്തജനങ്ങൾ മകരവിളക്ക് കൺകുളിർക്കെ കണ്ടു. മകരവിളക്കും മകര ജ്യോതിയും ദർശിക്കുന്നതിനായി പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് ഒത്തു ചേർന്നത്.

പന്തളത്തു നിന്ന് പുറപ്പെട്ട  തിരുവാഭരണ ഘോഷയാത്ര സന്ധ്യയോടെ സന്നിധാനത്തെത്തി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ദേവവസ്വം പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ തിരുവാഭരണ പേടകത്തെ പതിനെട്ടാംപടിയില്‍ സ്വീകരിച്ചു.

Astrologer

തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയും ചേര്‍ന്ന് അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണവുമായി ശ്രീകോവിലിലേക്ക്.
തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്ബോള്‍, സന്ധ്യയ്ക്കു 6.38ന് കിഴക്കു പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കാറ്റിരമ്ബം പോലെ മാത്രം കേട്ടിരുന്ന ശരണമന്ത്രം ജ്യോതി തെളിഞ്ഞ നിമിഷം കൊടുങ്കാറ്റായി മാറി.
ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് തൊഴുത് തിരുവാഭരണ വിഭൂഷകനായ അയ്യപ്പനെ കണ്ട് മടങ്ങിയത്. കനത്ത സുരക്ഷയിലായിരുന്നു സന്നിധാനവും പരിസരവും.

Vadasheri Footer